കോഴിഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ്​ ഒന്നര വയസ്സുകാരൻ മരിച്ചു

കോഴിഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ്​ ഒന്നര വയസ്സുകാരൻ മരിച്ചു

മലപ്പുറം: കോഴിഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ്​ ഒന്നര വയസ്സുകാരൻ മരിച്ചു.

പത്തപ്പിരിയം പെരുവിൽകുണ്ടിൽ താമസിക്കുന്ന ഫയ്ജു റഹ്മാൻ -ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദ്​ ആലം (ഒന്നരവയസ്‌) ആണ്​ മരിച്ചത്‌. ഇതര സംസ്ഥാന തൊഴിലാളിയാണ് റഹ്മാൻ.

പെരുവിൽകുണ്ട്‌ കോഴിഫാമിൽ നിന്നാണു കുട്ടിക്ക്‌ വൈദ്യുതാഘാതമേറ്റത്​. ഉടൻ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

പൊലീസ്‌ നടപടികൾക്ക്‌ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും.

Leave A Reply
error: Content is protected !!