മെട്രാഷ് 2 ആപ്പ് ; ഇനി മേൽവിലാസ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം

മെട്രാഷ് 2 ആപ്പ് ; ഇനി മേൽവിലാസ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം

ദോഹ : ആഭ്യന്തര മന്ത്രാലയത്തിന്റെ ‘മെട്രാഷ് 2 ‘മൊബൈൽ ആപ്പിലൂടെ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കാം.കൂടാതെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദേശീയ മേൽ വിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും നൽകാം .

ഇതിനു പുറമേ മെട്രാഷിലെ ഇ-വാലറ്റ് സംവിധാനത്തിൽ എസ്റ്റാബ്ലിഷ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പെർമനന്റ് റസിഡൻസ് കാർഡ് എന്നിവയുടെ ഡിജിറ്റൽ പകർപ്പ് സൂക്ഷിക്കാനുള്ള പുതിയ സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെയാണ് ഖത്തർ റസിഡൻസി പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുളള ഔദ്യോഗിക രേഖകളുടെ പകർപ്പ് ഡിജിറ്റലായി സൂക്ഷിക്കാനുള്ള ഇ-വാലറ്റ് സേവനം ആരംഭിച്ചത് . ഇരുന്നൂറിലധികം സേവനങ്ങളാണ് അറബിക്, ഇംഗ്ലിഷ്, മലയാളം, സ്പാനിഷ് , ഫ്രഞ്ച്, ഉറുദു, എന്നീ ആറുഭാഷകളിലായി മെട്രാഷിലൂടെ കമ്പനികൾക്കും വ്യക്തികൾക്കും അധികൃതർ ലഭ്യമാക്കുന്നത് .

Leave A Reply
error: Content is protected !!