കൂട്ടക്കനിയിൽ കൊയ്ത്തുത്സവം

കൂട്ടക്കനിയിൽ കൊയ്ത്തുത്സവം

ഉദുമ : കുട്ടികൾക്ക് കൃഷിചെയ്തു പഠിക്കാൻ പി.ടി.എ. കമ്മിറ്റിയും നാട്ടുകാരും സ്കൂളിലെ ജീവനക്കാരും ചേർന്ന് ലക്ഷങ്ങൾ മുടക്കി സ്ഥലം വാങ്ങിക്കുക. പരിസ്ഥിതിദിനത്തിലാണ് തൊണ്ണൂറാൻവിത്ത് വിതച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ഇവർക്ക് ലഭിച്ചു. മഹാമാരിയിൽ പൊതു ഇടങ്ങളിൽ മക്കൾക്കെത്താൻ കഴിയാതിരുന്നപ്പോൾ സ്ഥലം വാങ്ങിച്ചവർ തന്നെ കൃഷിക്ക് മുന്നിട്ടിറങ്ങുക.

കൂട്ടക്കനിക്കാർ ചെയ്തത് അതാണ്‌. എല്ലാവരും ചേർന്ന് കൂട്ടക്കനി യു.പി. സ്കൂളിനായി വാങ്ങിച്ച 25 സെന്റ്‌ കൃഷിയിടത്തിലെ ആദ്യ കരനെൽക്കൃഷി വിളവെടുപ്പാണ് നാട്ടുകാർ ആഘോഷമാക്കിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.സി.പ്രഭാകരൻ അധ്യക്ഷനായി.

Leave A Reply
error: Content is protected !!