പിണറായിയെ പുകഴ്ത്തിയ മുരളീധരന്റെ ഉപദേശം കൊള്ളാം ; അത് മുരളിക്കും ബാധകമാ

പിണറായിയെ പുകഴ്ത്തിയ മുരളീധരന്റെ ഉപദേശം കൊള്ളാം ; അത് മുരളിക്കും ബാധകമാ

കോണ്‍ഗ്രസില്‍ ശീലങ്ങള്‍ മാറണമെന്ന് കെ മുരളീധന്റെ ഉപദേശം . ഈ ഉപദേശം കേട്ടാൽ തോന്നും ഒരു ശീലങ്ങളുമില്ലാത്ത ഹരിചന്ദ്രനാണ് ഈ പറയുന്നതെന്ന് . പാര്‍ട്ടി യോഗങ്ങളില്‍ കര്‍ക്കശമായി അഭിപ്രായം പറയാം . എന്നാല്‍ പരസ്യ പ്രസ്താവനകള്‍ പാടില്ല, അത് പാര്‍ട്ടിയെ തകര്‍ക്കും . അച്ചടക്ക നടപടി താനടക്കം എല്ലാവര്‍ക്കും ബാധകമാണ്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മൊബൈല്‍ ജാമറുകള്‍ വയ്ക്കണമെന്നും മുരളീധന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ശ്രമിയ്കുന്നതിന് പകരം പാര വെയ്ക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ല. വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിക്ക് തെക്ക് വടക്ക് ഓടേണ്ടി വന്നു. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്.

ആദർശത്തിന്റെ പേരിലല്ല മൂന്നുപേർ ഇപ്പോൾ പാർട്ടി വിട്ടത്. എ കെ ജി സെൻററിൽ സ്വീകരിക്കുന്ന തരത്തിൽ അവർ അധ:പതിച്ചു. ജി സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയത്. നേമത്ത് അടിയൊഴുക്കുകൾ ഉണ്ടായി.

അത് തടയാൻ കഴിഞ്ഞെങ്കിൽ ജയിക്കാൻ കഴിഞ്ഞേനെ.സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ പാലാ ബിഷപ്പിന് പിന്തുണ നൽകുന്നത്. ബി ജെ പി ക്ക് വളരാൻ സി പി എം സഹായം ചെയ്യുകയാണ്’. സിപിഎമ്മിനെയും ബിജെപിയെയും ഇന്നലെ വരെ പയറ്റിയ ആയുധം വെച്ച് നേരിടാനാവില്ല.

അതിന് മൂര്‍ച്ഛയുള്ള ആയുധം വേണം. അതിന് ഒരുമിച്ച് നില്‍ക്കണം. ഫുള്‍ ടൈം പ്രവര്‍ത്തകരായ പാര്‍ട്ടി ഭാരവാഹികളുണ്ടാവണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ ആളുണ്ടാവുകയും, വോട്ട് ചെയ്യുമ്പോള്‍ ഇതില്ലാത്തതുമാണ് പാര്‍ട്ടിയിലെ അവസ്ഥ , അത് മാറണം.- മുരളീധരന്‍ പറഞ്ഞു.

മുരളി ഇതൊക്കെ അറിഞ്ഞത് ഇപ്പോഴാണോ ? അതോ നേരത്തെ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചതാണോ ? താങ്കൾ ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെയൊക്കെ പറയാതെ . താങ്കളും കൂടിയല്ലേ ഇത്രയും നാളും പാർട്ടിക്ക് നേതൃത്വം നൽകിയത് .

താങ്കൾ മുകളിൽ നിന്നും പൊട്ടിവീണത് ഒന്നുമല്ലല്ലോ ? ഓട് പൊളിച്ചിറങ്ങിയതുമല്ല , ഇത്രയും നാൾ ഇതൊക്കെ മനസ്സിൽ വച്ചോണ്ട് നടക്കുവാരുന്നോ ? പ്രവർത്തകരുടെ കയ്യടി കിട്ടാനായി ബഡാ അടിക്കരുത് , പറയുന്ന കാര്യങ്ങളിൽ ആത്മാർത്ഥത വേണം .

ഏതായാലും ഒരു നഗ്ന സത്യം പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതാണെങ്കിലും അത് അംഗീകരിച്ചേ മതിയാകൂ . ഏത് നിലപാട് സ്വീകരിക്കാനും കഴിവുള്ള ആളാണ് പിണറായിയെന്ന് ഇപ്പോഴാണോ അങ്ങേക്ക് തോന്നിയത് . ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ട് പോകാന്‍ പിണറായിക്ക് കഴിയും. കെ.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണന്നാണ് മുരളിയുടെ കണ്ടെത്തൽ .

Video Link

https://youtu.be/QUGLEFzTMz8

Leave A Reply
error: Content is protected !!