ബേഡഡുക്കയിൽ 98 ശതമാനം പേർ പ്രതിരോധ കുത്തിവെപ്പെടുത്തു

ബേഡഡുക്കയിൽ 98 ശതമാനം പേർ പ്രതിരോധ കുത്തിവെപ്പെടുത്തു

ബേഡഡുക്ക : പഞ്ചായത്തിൽ 18 വയസ്സിനു മുകളിലുള്ള 98 ശതമാനം പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഡോസ് സ്വീകരിച്ചു. 60 വയസ്സിന് മുകളിലുള്ള 3722 പേരിൽ 3702 പേർക്ക് ഒന്നാം ഡോസും 3702 പേർക്ക് രണ്ടാം ഡോസും നൽകി. 45 വയസ്സിന് മുകളിലുള്ള 5593 പേരിൽ 5554 പേർക്ക് ഒന്നാം ഡോസും 5214 പേർക്ക് രണ്ടാം ഡോസും നൽകി.

കോവിഡ് ബാധിച്ച് മൂന്നുമാസമാകാത്ത 533 പേരും വിസമ്മതം പ്രകടിപ്പിച്ച 124 പേരും ഒഴികെയുള്ളവർക്കാണ് ഒന്നാം ഡോസ് പൂർത്തിയാക്കിയത്. പിന്നാക്കവിഭാഗത്തിൽ 2445 പേരിൽ 2367 പേർ രണ്ട് ഡോസും സ്വീകരിച്ചു. വിസമ്മതം പ്രകടിപ്പിച്ച 124 പേരെ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, മാഷ് നോഡൽ ഓഫീസർമാർ, ജാഗ്രതാസമിതി അംഗങ്ങൾ എന്നിവർ വീടുകളിലെത്തി ബോധവത്കരിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് എം.ധന്യ അറിയിച്ചു.

Leave A Reply
error: Content is protected !!