കേരളത്തിൽ കാലില്ലാ കോൺഗ്രസ്സ്…കേന്ദ്രത്തിൽ തലയില്ലാ കോൺഗ്രസ്സ്

കേരളത്തിൽ കാലില്ലാ കോൺഗ്രസ്സ്…കേന്ദ്രത്തിൽ തലയില്ലാ കോൺഗ്രസ്സ്

എങ്ങോട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോക്ക്? കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വം ഇങ്ങനെ ദുർബലമായി കൊണ്ടിരിക്കുന്നതിനിടയിൽ ഗ്രൂപ്പുപോരിലൂടെ മുഖ്യമന്ത്രിയുടെ കസേര തെറിപ്പിച്ച പഞ്ചാബിന്റെ അതേ പാതയില്‍ കോൺഗ്രസ്‌ ഭരണ സംസ്ഥാനങ്ങളായ രാജസ്ഥാനും ഛത്തീസ്‌ഗഢും. കോൺഗ്രസ്സ് നേതൃത്വത്തെ തകർക്കാൻ കോൺഗ്രസിനുള്ളിൽ തന്നെ പടയൊരുക്കം, ഇതിനു തന്നെ മനസിലാകും കോൺഗ്രസ്സിന്റെ അവസ്ഥ ഈ രാജ്യത്ത് എത്രത്തോളം ശോചനീയമായി എന്നുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഇന്ത്യയിലെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ജീവശ്വാസത്തിനായി കൈകാലിട്ടടിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഒരേപോലെ കോൺഗ്രസ്‌ അസ്തമിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. പാർട്ടിക്കുള്ളിലെ ഭിന്നതകളും തമ്മിലടിയും അഴിമതിയും കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത അവസ്ഥയിലൂടെയാണ് ഇപ്പോൾ കോൺഗ്രസ്‌ പോകുന്നത്. അതിനുള്ള ഉദാഹരണങ്ങൾ ഇപ്പോൾ ധാരാളമാണ്. നയിക്കാൻ ഒരു നേതാവില്ലാത്ത ദുരവസ്ഥ. ശെരിക്കും പറഞ്ഞാൽ വർഗീയ പാർട്ടിയായ ബിജെപിയെ ഇന്ത്യയിൽ വളർത്തിയതിൽ കോൺഗ്രസിന്റെ പങ്കും ചെറുതല്ല. ഇതിപ്പോൾ പഞ്ചാബിന് പിന്നാലെ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെതിരെ യുവനേതാവ്‌ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലാണ്‌ ഇപ്പോൾ പടയൊരുക്കം തുടങ്ങിയിരിക്കുന്നത്, ഒപ്പം തന്നെ ഛത്തീസ്‌ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗെലിനെ മാറ്റണമെന്ന ആവശ്യവുമായി മുതിർന്ന നേതാവും സംസ്ഥാന മന്ത്രിയുമായ ടി എസ്‌ സിങ്‌ ദേവും രംഗത്തുണ്ട്‌. ഇതിപ്പോൾ മുതിര്ന്ന നേതാക്കളും മന്ത്രിമാരും തന്നെ ഇങ്ങനെ ഇറങ്ങിയാൽ താഴെ തട്ടിലുള്ള പ്രവർത്തകരുടെ കാര്യം പിന്നെ പറയണോ ?

പഞ്ചാബിൽ നവജ്യോത് സിംഗ് സിദ്ദുവിന്റെ മാജിക്കിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കാലം ഒഴിഞ്ഞു പോയത്, രാജസ്ഥനായിലെയും ഛത്തീസ്‌ഗഢിലെയും പ്രവർത്തകർക്ക് ആവേശം പകരും. 2017ൽ ബിജെപി വിട്ട്‌ കോൺഗ്രസിലെത്തിയ സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചാണ്‌ അമരീന്ദറിനെതിരായി ഗ്രൂപ്പു യുദ്ധത്തിന്‌ തുടക്കമിട്ടത്‌. രണ്ടു വർഷത്തെ പരിശ്രമത്തിനൊടുവിലാണ്‌ എന്തയാലും ലക്ഷ്യം കണ്ടത്‌. ഇതിപ്പോൾ രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ്‌ സർക്കാരുകൾ മൂന്നാം വർഷത്തിലേക്ക്‌ അടുക്കുന്ന സമയത്താണ്… പുതിയ വെല്ലുവിളികൾ…. രാജസ്ഥാനിൽ പ്രതിപക്ഷ നേതാവായിരുന്ന സച്ചിൻ പൈലറ്റിന്റെ അധ്വാനത്തിലാണ്‌ 2018 ഡിസംബറിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നത്‌ തന്നെ. എന്നാൽ, പൈലറ്റിനെ തഴഞ്ഞ്‌ ഹൈക്കമാൻഡിന്‌ കൂടുതൽ വിശ്വാസമുള്ള ഗെലോട്ടിനെ അന്നവർ മുഖ്യമന്ത്രിയാക്കി. എന്നാൽ രാജസ്ഥാനിൽ കുറച്ച എംഎൽഎമാരെ ഒപ്പംകൂട്ടി ഉപമുഖ്യമന്ത്രിയായ പൈലറ്റ്‌ അട്ടിമറിക്ക്‌ ശ്രമിച്ചു. അനിശ്‌ചിതത്വത്തിനൊടുവിൽ ഹൈക്കമാൻഡ്‌ പൈലറ്റിനെ പിന്തിരിപ്പിച്ചു അതോടൊപ്പം ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും പൈലറ്റിന്‌ നഷ്ടമായി. എന്നാൽ, ഒപ്പം നിൽക്കുന്നവർക്ക്‌ പരിഗണന നൽകാമെന്ന്‌ ഹൈക്കമാൻഡ്‌ ഉറപ്പുനൽകി. പക്ഷെ ഒരു വർഷത്തിന്‌ ഇപ്പുറവും പൈലറ്റിന് അവ​ഗണന തുടരുന്നു.ഛത്തീസ്‌ഗഢിൽ രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന ധാരണയുണ്ടെന്ന്‌ അവകാശപ്പെട്ടാണ്‌ മുതിർന്ന നേതാവ്‌ സിങ്‌ ദേവ്‌ കലാപക്കൊടി ഉയർത്തിയത്‌. ഒപ്പം തെന്നെ രാജസ്ഥാനില്‍ ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതുവരെപരിഹരിക്കപ്പെട്ടിട്ടില്ല.

ഗെലോട്ട്- പൈലറ്റ് തര്‍ക്കത്തിന് പരിഹാരം കണ്ടെത്തുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലെ നിലവിലെ വെല്ലുവിളി. അല്ലെങ്കിൽ അതികം നാളുകൂടി ഇങ്ങനെ പോയാൽ അവിടെയും അടിയുടെ പൂരമായിരിക്കും കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ. കൂടാതെ അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജി വച്ചതും പുതിയ പൊട്ടിത്തെറികൾക്ക് വഴി വച്ചിരിക്കുകയാണ്. കേരളത്തിൽ ആണെകിൽ ഐ എന്നും എ എന്നും രണ്ടായി തിരിഞ്ഞ് സ്ഥാനമാനങ്ങൾക്ക് വേണ്ടി തമ്മിൽ തല്ലുന്ന ഒരേ ഒരു പാർട്ടി കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയാണ്. അവരുടെ കൂടെയുള്ളതോ സ്വർണക്കടത്ത് മുതൽ കൊലപാതകങ്ങളും പീഡനങ്ങളും സ്ഥിരം പണിയാക്കിയ ലീഗും. പറയാൻ നിലവാരമുള്ള ഒരു നേതാവ് ഇന്ന് കോൺഗ്രസിന് കേരളത്തിൽ ഇല്ല. ബിജെപിയിലേക്ക് വണ്ടി കയറാൻ കാത്ത് നിൽക്കുന്ന ചെന്നിത്തലയും സംഘവും കോൺഗ്രസിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. സോളാറിൽ തിളങ്ങുന്ന ഉമ്മൻ ചാണ്ടിയും, സംസാരിക്കുമ്പോൾ സ്ത്രീകളെ കുറിച്ചുപോലും വൃത്തികേടുകൾ വിളിച്ചുകൂവുന്ന മുല്ലപ്പള്ളിയും, അഴിമതി ആരോപണങ്ങളിൽ വെട്ടിത്തിളങ്ങുന്ന കെ സി വേണുഗോപാലുമൊക്കെയാണ് കോൺഗ്രസിന്റെ സ്വന്തം നേതാക്കൾ. ഇപ്പോൾ ആണെങ്കിൽ പട പൊരുതാൻ ഒരുങ്ങി ഇറങ്ങിയിരിക്കുന്ന സതീശൻ ആൻഡ് സുധകരാണ് പാർട്ടിയും അവർ പിന്നെ കാലെടുത്തു വച്ചതു മുതൽ അടിയാണ്, പാർട്ടിയിൽ . ഇതൊന്നും പോരാഞ്ഞിട്ടാണ് ദേശീയ രാഷ്ട്രീയത്തിലെ നേതാക്കൾ തമ്മിലുള്ള തമ്മിലടി ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് സ്വാധീനം ഇല്ലാത്തതും, ആവശ്യമുള്ള ഘട്ടത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന വാക്കുകൾ ഭരണകക്ഷിക്കെതിരെ പറയാത്തതും രാഹുൽ എന്ന നേതാവിന്റെ തോൽവിയാണ്.എന്തയാലും കോൺഗ്രസ്സ് ഈ തോൽവികൾ എല്ലാം അർഹിക്കുന്നതാണ്, അതോണ്ട് ഇനി ഇപ്പോൾ കോൺഗ്രസ്സ് പാർട്ടി വന്നിട്ട് എന്ത് ഉണ്ടാക്കാൻ ആണ്.. എന്നുള്ള ചോദ്യം തന്നെയാണ് എല്ലാവരുടെയും ഉള്ളിൽ.

Leave A Reply
error: Content is protected !!