കനിവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്തംഗം

കനിവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്തംഗം

കറ്റാനം: വിവാഹ ചടങ്ങിലെ ആർഭാടങ്ങൾ ഒഴിവാക്കി വാർഡിലെ നിർദ്ധനരായ രോഗികൾക്ക് ആറ് മാസത്തേക്കുള്ള മരുന്നുകൾ എത്തിച്ചു നൽകുന്ന കനിവ് ജീവകാരുണ്യ പദ്ധതി തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്തംഗം. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗവും യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം പ്രസിഡന്റുമായ സൽമാൻ പൊന്നേറ്റിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന വിവാഹ വേദിയിൽ കനിവ് പദ്ധതി പ്രകാരമുള്ള മരുന്നുകളുടെ വിതരണം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ,കെ.കെ.ഷാജു, സുരേഷ്തോമസ് നൈനാൻ, മഠത്തിൽ ഷുക്കൂർ, മേലേകീപ്പള്ളിൽ നന്ദകുമാർ,റ്റി.രാജൻ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിപ്രകാരം ഇരുപത്തിനാല് നിർദ്ധന രോഗികൾക്ക് സഹായം ലഭിക്കും.

Leave A Reply
error: Content is protected !!