ഭി​ന്ന​ശേ​ഷി​ക്കാ​രിയായ കുട്ടിയോട് ലൈം​ഗി​കാ​തി​ക്ര​മം; 62 കാരൻ പിടിയിൽ

ഭി​ന്ന​ശേ​ഷി​ക്കാ​രിയായ കുട്ടിയോട് ലൈം​ഗി​കാ​തി​ക്ര​മം; 62 കാരൻ പിടിയിൽ

കി​ളി​മാ​നൂ​ര്‍: ഭി​ന്ന​ശേ​ഷി​ക്കാ​രിയായ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ 62 കാരൻ പിടിയിൽ.

താ​ളി​ക്കു​ഴി ക​മു​കി​ന്‍​കു​ഴി സ്വ​ദേ​ശി​യാ​യ ശി​വ​ജി​യെ​യാ​ണ് കി​ളി​മാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കി​ളി​മാ​നൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യോ​ടാണ് ഇയാൾ അതിക്രമം കാട്ടിയത്.  ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കി​ളി​മാ​നൂ​ര്‍ പൊ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

 

Leave A Reply
error: Content is protected !!