പാലോട് 72 കാരിയെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

പാലോട് 72 കാരിയെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

പാ​ലോ​ട്: ഒ​റ്റ​ക്ക്​ താ​മ​സി​ച്ചി​രു​ന്ന 72-കാരിയുടെ വീ​ടി​െന്‍റ പി​ന്‍​വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​യാ​ള്‍ അ​റ​സ്​​റ്റി​ല്‍.

പു​ലി​യൂ​ര്‍ പ​ച്ച​ക്കാ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ര്‍​ജു​ന​ന്‍ എ​ന്ന ഉ​ദ​യ​കു​മാ​ര്‍ (49) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

​പുലി​യൂ​ര്‍ പ​ച്ച​ക്കാ​ട് സ്വ​ദേ​ശി രാ​ധ​യെ​യാ​ണ് (72) ആ​ക്ര​മി​ച്ച​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ മു​ഖ​ത്ത് അ​മ​ര്‍​ത്തി ബോ​ധം കെ​ടു​ത്തിയ ശേ​ഷം ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണം നെ​ടു​മ​ങ്ങാ​ടു​ള്ള ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ലും ബാ​ക്കി​യു​ള്ള​ത് സ്വ​ര്‍​ണ​ക്ക​ട​യി​ലും വി​ല്‍​പ​ന ന​ട​ത്തി​യ​താ​യി പ്ര​തി സ​മ്മ​തി​ച്ചു.

Leave A Reply
error: Content is protected !!