വ്യാപാരിയെ അക്രമിച്ച്‌ പണം കവര്‍ന്ന നാല് യുവാക്കള്‍ അറസ്റ്റില്‍

വ്യാപാരിയെ അക്രമിച്ച്‌ പണം കവര്‍ന്ന നാല് യുവാക്കള്‍ അറസ്റ്റില്‍

പൊന്‍കുന്നം: വ്യാപാരിയെ അക്രമിച്ച്‌ പണം കവര്‍ന്ന നാല് യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

പൊന്‍കുന്നം കല്ലറയ്ക്കല്‍ സ്‌റ്റോഴ്‌സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കല്‍ കെ.ജെ.ജോസഫ് ആണ് അക്രമത്തിനിരയായത്. 25000 രൂപയാണ് പ്രതികള്‍ ഇയാളിൽ നിന്ന് കവര്‍ന്നത്.

ചേനപ്പാടി തരകനാട്ട് കുന്ന് പറയരുവീട്ടില്‍ അഭിജിത് (25), തമ്ബലക്കാട് കുളത്തുങ്കല്‍ മുണ്ടപ്ലാക്കല്‍ ആല്‍ബിന്‍ (26), തമ്ബലക്കാട് തൊണ്ടുവേലി സ്വദേശികളായ കൊന്നയ്ക്കാപറമ്ബില്‍ ഹരികൃഷ്ണന്‍ (24), വേമ്ബനാട്ട് രാജേഷ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

 

Leave A Reply
error: Content is protected !!