ആര്‍സിബിയിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നുള്ള പിന്മാറ്റം; കൊഹ്‌ലിക്കെതിരെ ഗംഭീര്‍

ആര്‍സിബിയിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നുള്ള പിന്മാറ്റം; കൊഹ്‌ലിക്കെതിരെ ഗംഭീര്‍

അബുദാബി: കഴിഞ്ഞ ദിവസാണ് വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയത്. ഈ സീസണിന് ശേഷം സ്ഥാനമൊഴിയുമെന്നാണ് കോലി പറഞ്ഞത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥാനമൊഴിയുമെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു.

കോഹ്ലി ആര്‍സിബിയുടെ സ്ഥാനമൊഴിഞ്ഞതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. തീരുമാനമെടുക്കേണ്ട സമയം ഇതല്ലായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ഗംഭീറിന്റെ വാക്കുകള്‍… ”അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത് പറയേണ്ട സമയം ഇതല്ലായിരുന്നു.

രണ്ടാംപാദത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം ഇക്കാര്യം സംസാരിക്കുന്നത്. തീരുമാനം താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും. ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കണം എന്നുണ്ടായിരുന്നെങ്കില്‍ അത് ടൂര്‍ണമെന്റിന് ശേഷം ആവാമായിരുന്നു.” ഗംബീര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!