”ആ..ക്യാച്ച് എന്റെതായിരിന്നു”; ബ്രാവോയോട് ക്ഷുഭിതനായി ക്യാപ്റ്റൻ കൂൾ ധോണി, വീഡിയോ വൈറൽ

”ആ..ക്യാച്ച് എന്റെതായിരിന്നു”; ബ്രാവോയോട് ക്ഷുഭിതനായി ക്യാപ്റ്റൻ കൂൾ ധോണി, വീഡിയോ വൈറൽ

ദുബൈ: കൂള്‍ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം എസ് ധോണി നിയന്ത്രണം വിടുന്നത് ആരാധകര്‍ അധികമൊന്നും കണ്ടിട്ടില്ല. പക്ഷെ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ കൂള്‍ കൈവിടുന്നത് ഏവരും കണ്ടും. ഡ്വെയ്‌ന്‍ ബ്രാവോയുമായുള്ള ഫീല്‍ഡിംഗിലെ ആശയക്കുഴപ്പത്തില്‍ ക്യാച്ച് പാഴായതാണ് ധോണിയെ പ്രകോപിപ്പിച്ചത്.

ദീപക് ചഹാര്‍ എറിഞ്ഞ 18-ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. മുംബൈക്ക് 15 പന്തില്‍ ജയിക്കാന്‍ 42 റണ്‍സ് വേണ്ട സാഹചര്യം. ദീപക് ചഹാറിനെ സ്‌കൂപ്പ് ചെയ്യാന്‍ സൗരഭ് തിവാരി ശ്രമിച്ചു. ക്യാച്ചിനായി വിക്കറ്റ് കീപ്പര്‍ ധോണിയും ഷോര്‍ട് ഫൈന്‍ലെഗ് ഫീല്‍ഡര്‍ ബ്രാവോയും ഒരിടത്തേക്ക് ഓടിയടുത്തു. എന്നാല്‍ പന്ത് ഇരുവര്‍ക്കും ഇടയിലൂടെ നിലത്തുവീണു. ക്യാച്ച് പാഴായത് ധോണിക്ക് ഒട്ടും പിടിച്ചില്ല. എന്താണ് കാട്ടിയത് എന്ന ആംഗ്യത്തോടെയായിരുന്നു ബ്രാവോയുടെ നേര്‍ക്ക് പിന്നാലെ ധോണിയുടെ പ്രതികരണം. എന്നാല്‍ തിവാരിയുടെ ക്യാച്ച് നിലത്തിട്ടത് ചെന്നൈക്കോ ധോണിക്കോ തലവേദനയായില്ല. മത്സരം 20 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Leave A Reply
error: Content is protected !!