പെണ്‍കുട്ടികള്‍ ഇല്ലെങ്കില്‍ ഞങ്ങളും സ്‌കൂളിലേക്കില്ല ; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അഫ്‌ഗാനിലെ ആണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍ ഇല്ലെങ്കില്‍ ഞങ്ങളും സ്‌കൂളിലേക്കില്ല ; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അഫ്‌ഗാനിലെ ആണ്‍കുട്ടികള്‍

കാബൂള്‍: താലിബാൻ അധിനിവേശ അഫ്‌ഗാനിൽ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കാന്‍ അവസരം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ആണ്‍കുട്ടികളും സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നു. പെണ്‍കുട്ടികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അവര്‍ക്ക്‌ അവസരം നല്‍കുന്നതുവരെ സ്‌കൂളില്‍ പോകില്ലെന്നറിയിച്ച്‌ ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി പ്രമുഖ അന്തർദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

താലിബാന്‍ ഭരണം പിടിച്ചശേഷം അഫ്‌ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിന് കര്‍ശന നിയന്ത്രണമാണ്‌  ഭീകരർ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ആണ്‍-പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ്‌ മുറികള്‍ സജ്‌ജീകരിച്ചും കര്‍ട്ടനുകളിട്ട് വേര്‍തിരിച്ചുമാണ്‌ പഠനത്തിന് അവസരമൊരുക്കിയത് . കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും താലിബാൻ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Leave A Reply
error: Content is protected !!