ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രികനെ ക്രൂരമായി ആക്രമിച്ചു

ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രികനെ ക്രൂരമായി ആക്രമിച്ചു

തിരുവനന്തപുരം: ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രികനെ ക്രൂരമായി ആക്രമിച്ചു.  പട്ടം പ്ലാമൂടാണ് സംഭവം.

ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലീമിനാണ് (47) യുവതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ മെഡികെല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ പി എം ജിയില്‍ വച്ച്‌ സലിം ഓടിച്ചിരുന്ന ബൈകില്‍ ലിഫ്റ്റ ചോദിച്ച്‌ കയറിയ യുവതിയോട് പ്ലാമൂട് എത്തിയപ്പോള്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തനിക്ക് 500 രൂപ വേണമെന്ന് യുവതി സലീമിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നും വാഹനത്തില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടതോടെ യുവതി സലീമിന്റെ കഴുത്തില്‍ മുറുകെ പിടിച്ച്‌ ആക്രമിക്കുകയായിരുന്നു.

അസഭ്യം വിളിച്ചശേഷം ചെരുപ്പ് ഊരിയെടുത്ത് സലീമിന്റെ തലയില്‍ പലവട്ടം അടിച്ചു. ചെരുപ്പിലുണ്ടായിരുന്ന ആണി തലയില്‍ തറച്ചതോടെ തലപൊട്ടി ചോര ഒഴുകി. ആക്രമണം തുടര്‍ന്നതോടെ സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി യുവതിയെ പിടിച്ചു പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ സലീമിന്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ യുവതി നെട്ടയം സ്വദേശിയാണെന്നാണ് വിവരം.

Leave A Reply
error: Content is protected !!