മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ടീം പരിശീലകൻ

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ടീം പരിശീലകൻ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ടീം പരിശീലകൻ മഹേല ജയവർധനെ. പൂർണ ഫിറ്റ് അല്ലാതിരുന്ന താരം ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ താരം കളിച്ചിരുന്നില്ല. സെപ്തംബർ 23ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം നടക്കുക.

“രോഹിത് പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ നിന്ന് എത്തിയ രോഹിതിന് കുറച്ച് ദിവസം കൂടി നൽകാമെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കും. ഹർദ്ദിക്കിന് ചെറിയ പരുക്കുണ്ട്. സാരമുള്ളതല്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹർദ്ദിക്കും കളിക്കും.”- മഹേല വ്യക്തമാക്കി.

Leave A Reply
error: Content is protected !!