എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയുടെ ആ​ത്മ​ഹ​ത്യ: അധ്യാപകൻ അറസ്റ്റിൽ

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയുടെ ആ​ത്മ​ഹ​ത്യ: അധ്യാപകൻ അറസ്റ്റിൽ

ഉ​ദു​മ: സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ.

ആ​ദൂ​ർ സ്വ​ദേ​ശി​യു​മാ​യ ഉ​സ്മാ​ൻ (25) ആണ് അ​റ​സ്​​റ്റിലായത്. കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ല്‍ അ​ധ്യാ​പ​ക​െൻറ മാ​ന​സി​ക പീ​ഡ​ന​മാ​ണ് എ​ന്നും എ​ത്ര​യും​പെ​ട്ടെ​ന്ന് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​വും നാ​ട്ടു​കാ​രും സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ പ്ര​തി ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം മേ​ൽ​പ​റ​മ്പ എ​സ്.​ഐ വി.​കെ. വി​ജ​യ​ന്‍, എ.​എ​സ്.​ഐ അ​ര​വി​ന്ദ​ൻ, ജോ​സ് വി​ൻ​സ​ൻ​റ് എ​ന്നി​വ​ർ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി ക​ർ​ണാ​ട​ക പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ ദി​വ​സ​ങ്ങ​ളോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പ്ര​തി​ക്കാ​യി ആ​ദൂ​ർ, ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്​​ട്ര ഭാ​ഗ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ മും​ബൈ​യി​ലെ​ത്തി​യ പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ബേ​ക്ക​ല്‍ ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ല്‍ കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​പ​റ​മ്പ സി.​ഐ ടി. ​ഉ​ത്തം​ദാ​സ്, എ​സ്.​ഐ വി​ജ​യ​ൻ എ​ന്നി​വ​രാണ് പ്രതിയെ പിടികൂടിയത്.

ഞാ​യ​റാ​ഴ്ച ബേ​ക്ക​ൽ സ​ബ് ഡി​വി​ഷ​ൻ ഓ​ഫി​സി​ലെ​ത്തി​ച്ച പ്ര​തി​യെ ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ൽ​കു​മാ​ർ ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വിന്‍റെ പ​രാ​തി​യി​ൽ ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്ത മേ​ൽ​പ​റ​മ്പ പൊ​ലീ​സ്, അ​ന്വേ​ഷ​ണ​മ​ധ്യേ പ്ര​തി​യു​ടെ പേ​രി​ൽ പോ​ക്സോ നി​യ​മ​വും ബാ​ല​നീ​തി നി​യ​മ​വും കൂ​ടാ​തെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​വും ചു​മ​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

Leave A Reply
error: Content is protected !!