തടി ലോറി നിയന്ത്രണം വിട്ട് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനത്തെ ഇടിച്ചു

തടി ലോറി നിയന്ത്രണം വിട്ട് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനത്തെ ഇടിച്ചു

തി​രു​വ​ന​ന്ത​പു​രം : പ​ട്ടം പ്ലാ​മൂ​ട്ടി​ല്‍ തടി ലോറി സി​ഗ് ന​ലി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു അപകടം. ഇ ന്ന​ലെ രാ​ത്രി 8.45ന് ആണ് സംഭവം. ത​ടി​യു​മാ​യി പി​എം​ജി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് പോ​ത്ത​ന്‍​കോ​ട് പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി ശ​ര​ണ്യ​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ച ശേ​ഷം 30 മീ​റ്റ​റോ​ളം മുന്നോട്ട് നീങ്ങി.

കാ​റി​ല്‍ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി ഇ​രു​ന്ന ഭാ​ഗ​ത്താ​ണ് വാ​ഹ​നം ഇ​ടി​ച്ച​ത്. കു​ട്ടി പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. ശ​ര​ണ്യ​യ്ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

 

Leave A Reply
error: Content is protected !!