ഒമാനിൽ മുൻഗണനാ വിഭാഗത്തിലെ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകും

ഒമാനിൽ മുൻഗണനാ വിഭാഗത്തിലെ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകും

മസ്‌കത്ത്: ഒമാനിൽ മുൻഗണനാ വിഭാഗത്തിലെ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകും.ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ആഹ്മെദ് അൽ സൈദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരിൽ ഏതാണ്ട് 92 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തതായി അദ്ദേഹം വിശദമാക്കി.

ഒക്ടോബർ അവസാനത്തോടെ വാക്‌സിനെടുക്കുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങളിലെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply
error: Content is protected !!