തോൽ‌വിയിൽ നിന്നും ബാഴ്‌സലോണ കാര്യങ്ങൾ പഠിക്കണമെന്ന് മെംഫിസ് ഡീപേയ്

തോൽ‌വിയിൽ നിന്നും ബാഴ്‌സലോണ കാര്യങ്ങൾ പഠിക്കണമെന്ന് മെംഫിസ് ഡീപേയ്

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് തോൽവി വലിയ നിരാശയാണ് സമ്മാനിച്ചതെന്ന് ബാഴ്‌സലോണ താരം മെംഫിസ് ഡീപേയ്. എന്നാൽ ആ തോൽ‌വിയിൽ നിന്നും ബാഴ്‌സലോണ പാഠം പഠിക്കണമെന്നും നിലവിലെ മോശം സാഹചര്യങ്ങളെ മറികടന്ന് മികച്ച പ്രകടനം നടത്താൻ ശ്രമിക്കണമെന്നും ഡീപേയ് പറഞ്ഞു.

ലയണൽ മെസിയടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടതോടെ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബാഴ്‌സലോണ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവിയാണു ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ വഴങ്ങിയത്. ജർമൻ ക്ലബിനെതിരെ ഗോളിലേക്ക് ഒരു ഷോട്ടുതിർക്കാൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ലെന്നത് അവരുടെ നിരാശയുടെ ആഴം വർദ്ധിപ്പിക്കുന്ന ഒന്നായിരുന്നു.

“ബയേൺ മ്യൂണിക്കിനെതിരായ മത്സരഫലം തീർച്ചയായും നിരാശ നൽകുന്ന ഒന്നായിരുന്നു. എന്നാൽ ആ തോൽ‌വിയിൽ നിന്നും പാഠം പഠിച്ച് ഒരേ ദിശയിലേക്കു തുഴഞ്ഞ് കാര്യങ്ങളെ മാറ്റിയെടുക്കാൻ ശ്രമിക്കണം. ഈ സീസണിൽ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ ഒരു വഴി കണ്ടെത്തുമെന്നാണ് ഞാൻ കരുതുന്നത്, ഞങ്ങൾ ബാഴ്‌സലോണയാണ്.” ഏഷ്യൻ മീഡിയയുമായി ന്യൂസ് കോൺഫെറൻസിൽ സംസാരിക്കുമ്പോൾ മെംഫിസ് പറഞ്ഞു.

Leave A Reply
error: Content is protected !!