കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദോഹ: കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഖത്തര്‍ കാലാവസ്ഥ വിഭാഗം ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് അല്‍ മന്നൈയാണ് ഇക്കാര്യം അറിയിച്ചത്. ഹമദ് വിമാനത്താവളത്തിലെ കാലാവസ്ഥാ ഉപകരണങ്ങള്‍ ലോകകപ്പിന് മുന്നോടിയായി നവീകരിക്കുമെന്നും ധാരണയായി. 50 റെയിന്‍ ഗേജുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പൂര്‍ത്തിയായതായി അല്‍ മന്നായി അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ അന്‍പതോളം കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്.

അതേസമയം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ദേശീയ വിലാസ സര്‍ട്ടിഫിക്കറ്റ്, റെസിഡന്റ് കാര്‍ഡിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍, സ്ഥാപന രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നീ സേവനങ്ങളാണ് പുതുതായി ആപ്പില്‍ ചേര്‍ത്തിട്ടുള്ളത്.

Leave A Reply
error: Content is protected !!