ക​ല്ലു​വാ​തു​ക്ക​ലി​ല്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ്

ക​ല്ലു​വാ​തു​ക്ക​ലി​ല്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ്

ചാ​ത്ത​ന്നൂ​ര്‍: ക​ല്ലു​വാ​തു​ക്ക​ലി​ല്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർക്കെതിരെ ഉയർന്ന ആരോപണം തള്ളി ആരോഗ്യവകുപ്പ്.

പാ​റ പാ​ല​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ മി​ഥു​െന്‍റ ഭാ​ര്യ മീ​ര​യു​ടെ (22) ഗ​ര്‍​ഭ​സ്ഥ ശി​ശു​മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​​ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത​യു​ടെ വി​ശ​ദീ​ക​ര​ണം.

ഈ മാസം 15 ന് ​പു​ല​ര്‍​ച്ച 5.30 ഓ​ടെ ക​ല​ശ​ലാ​യ വേ​ദ​ന​യു​മാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മീ​ര​യു​ടെ ഗ​ര്‍​ഭ​സ്ഥ​ശി​ശു​വാ​ണ് മ​രി​ച്ച്‌ നാ​ലു​ദി​വ​സ​ത്തോ​ളം പ​ഴ​ക്കം ചെ​ന്ന​നി​ല​യി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മീ​ര​യെ സ്കാ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ചി​ട്ട് നാ​ലു ദി​വ​സ​മാ​യെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്ക​യു​മാ​യി​രു​ന്നു. മീ​ര ആ​ശു​പ​ത്രി​യി​ല്‍ സു​ഖം പ്രാ​പി​ച്ച്‌ വ​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഹ​ബീ​ബ് ന​സീം പ​റ​ഞ്ഞു.

 

Leave A Reply
error: Content is protected !!