ഐ.പി.എൽ മത്സരം; മുംബൈയുടെ എതിരാളി ചെന്നൈ

ഐ.പി.എൽ മത്സരം; മുംബൈയുടെ എതിരാളി ചെന്നൈ

ഐ.പി.എൽ പതിനാലാം സീസൺ നാളെ (ഞായർ) ദുബൈയിൽ പുനരാരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്​ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. യുഎഇ സമയം വൈകീട്ട് ആറിന്​ ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്​ മത്സരം നടക്കുന്നത്.

അബൂദബിയിലും ഷാർജയിലും മത്സരം കാണാൻ എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ പരിശോധനാ ഫലം ഹാജരാക്കണമെന്ന്​ അധികൃതർ വ്യക്​തമാക്കി. അതേസമയം, ദുബൈ സ്​റ്റേഡിയത്തിൽ എത്തുന്നവർക്ക്​ കോവിഡ്​ പരിശോധന ഫലം ആവശ്യമില്ല. വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ എല്ലാ സ്​റ്റേഡിയങ്ങളിലേക്കും പ്രവേശനം ഉണ്ട്​.

Leave A Reply
error: Content is protected !!