ധോണിയുടെ പാത പിന്തുടര്‍ന്ന് ക്യാപ്റ്റൻ കോഹ്‌ലിയും

ധോണിയുടെ പാത പിന്തുടര്‍ന്ന് ക്യാപ്റ്റൻ കോഹ്‌ലിയും

2014-ല്‍ ഓസ്ട്രേലിയയില്‍ പരമ്പര കളിച്ചുകൊണ്ടിരിക്കെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി ക്യാപ്റ്റന്‍ എം.എസ്. ധോനി അപ്രതീക്ഷിതമായി മാധ്യമസമ്മേളനത്തിനിടെ പ്രഖ്യാപിച്ചത്. അപ്പോള്‍ ധോനിക്ക് 33 വയസ്സ്. ധോനിയുടെ ഫോമിനെപ്പറ്റി ചോദ്യമുയര്‍ന്നുതുടങ്ങിയ കാലമാണത്. മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിലെ സമ്മര്‍ദം താങ്ങാനാകാതെയാണ് ടെസ്റ്റില്‍നിന്ന് വിരമിക്കുന്നതെന്ന് ധോനി പറഞ്ഞു. ആ രാജിയിലൂടെ, പരിമിത ഓവര്‍ ക്രിക്കറ്റില്‍ മൂന്നുവര്‍ഷംകൂടി തന്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു എം.എസ്. ധോണി.

വ്യാഴാഴ്ച വൈകീട്ട് ട്വിറ്ററിലൂടെ ട്വന്റി 20 ക്യാപ്റ്റന്‍സി ഉപേക്ഷിക്കുന്നതായി വിരാട് കോലി പ്രഖ്യാപിക്കുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ഏറെ സാമ്യങ്ങളുണ്ട്. കോലിക്ക് 32 വയസ്സ്. മൂന്നു ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്നതിലെ സമ്മര്‍ദത്തെപ്പറ്റിയാണ് കോലിയും പറഞ്ഞത്. സമകാലീന ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ കോലിക്ക് കഴിഞ്ഞ 54 ഇന്നിങ്സുകളിലായി സെഞ്ചുറിയില്ല. സെഞ്ചുറികളില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ (100) റെക്കോഡ് മറികടക്കും എന്ന് കരുതപ്പെട്ടിരുന്ന ബാറ്റ്സ്മാനാണ് 54 ഇന്നിങ്സുകള്‍ ഇങ്ങനെ പിന്നിട്ടത്.

Leave A Reply
error: Content is protected !!