ഐപിഎല്‍ മത്സരം; കിരീട സാധ്യതയുള്ള ടീമിനെ തെരഞ്ഞെടുത്ത് പീറ്റേഴ്സണ്‍

ഐപിഎല്‍ മത്സരം; കിരീട സാധ്യതയുള്ള ടീമിനെ തെരഞ്ഞെടുത്ത് പീറ്റേഴ്സണ്‍

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം നിലനിര്‍ത്തുക അത്ര എളുപ്പമല്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. പതിവുപോലെ മെല്ലെത്തുടങ്ങി ടൂര്‍ണമെന്‍റിന്‍റെ അവസാനം കത്തിക്കയറുന്ന മുംബൈയുടെ പതിവുപരിപാടി ഇത്തവണ നടപ്പില്ലെന്നും പീറ്റേഴ്സണ്‍ വ്യക്തമാക്കി.

രണ്ടാം പാദത്തില്‍ തുടക്കത്തിലെ തന്നെ പതിവുപോലെ ഒന്ന് രണ്ട് മത്സരങ്ങള്‍ തോറ്റാല്‍ മുംബൈ ഇന്ത്യന്‍സിന് മുന്നോട്ടുള്ള പോക്ക് എളുപ്പമാവില്ല. കാരണം, ഐപിഎല്‍ ഒന്നാം പാദം പൂര്‍ത്തിയായി ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പാദത്തിലാണ് നമ്മള്‍. അവരുടെ മികവിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നോ നാലോ കളികള്‍ തോറ്റാല്‍ അത് മുംബൈക്ക് കനത്ത തിരിച്ചടിയാവും. കാരണം, ഇനി അധികം മത്സരങ്ങള്‍ ബാക്കിയില്ല.

കിരീടം നിലനിര്‍ത്തണമെങ്കില്‍ അദ്യ പന്തുമുതല്‍ മുംബൈ ചാമ്പ്യന്‍മാരെപ്പോലെ കളിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രതിഭാസമ്പത്ത് കണക്കിലെടുത്താല്‍ അതിനവര്‍ക്ക് കഴിയും. ഐപിഎല്‍ ആദ്യപാദം പൂര്‍ത്തിയായപ്പോള്‍ ഏഴ് കളികളില്‍ നാലു ജയവുമായി എട്ടു പോയന്‍റോടെ നാലാം സ്ഥാനത്താണ് മുംബൈ .

Leave A Reply
error: Content is protected !!