അമേരിക്കൻ ക്ലബിനു മെസ്സിയെ ആവശ്യമുണ്ടെന്ന് ഹിഗ്വയ്ൻ

അമേരിക്കൻ ക്ലബിനു മെസ്സിയെ ആവശ്യമുണ്ടെന്ന് ഹിഗ്വയ്ൻ

PSGക്ക് കളിക്കുന്ന സൂപ്പർ താരം ലയണൽ മെസ്സി വരും സീസണുകളിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ എത്താനുള്ള സാധ്യതകൾ തള്ളിക്കളയാതെ ദേശീയ ടീമിലെ സഹതാരമായിരുന്ന ഗോൺസാലോ ഹിഗ്വയ്ൻ. രംഗത്ത്.ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിക്ക് താരത്തെ സ്വന്തമാക്കാനുള്ള താൽപര്യമുണ്ടെന്നു തന്നെയാണ് ഹിഗ്വയ്ൻ പറയുന്നത്.

ലയണൽ മെസി അമേരിക്കൻ ലീഗിൽ കളിക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെക്കാലമായി ഫുട്ബോൾ ലോകത്ത് സജീവമായി നിലനിൽക്കുന്നുണ്ട്. പിഎസ്‌ജിയുമായുള്ള കരാർ അവസാനിച്ചു കഴിഞ്ഞാൽ താരം അടുത്തതായി ചേക്കേറുക അമേരിക്കൻ ലീഗിലേക്കായിരിക്കുമെന്ന വാർത്തകളുടെ ഇടയിലാണ് അതിനു ശക്തി പകരുന്ന പ്രതികരണവുമായി ഹിഗ്വയ്ൻ രംഗത്തു വന്നിരിക്കുന്നത്.

Leave A Reply
error: Content is protected !!