കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി

കണ്ണൂർ: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംസ്ഥാനത്ത് വലിയ രീതിയിൽ കൂടുകയാണ്. ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വൻ സ്വർണ്ണവേട്ട നടന്നു. ഏകദേശം ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വർണമാണ് ഇന്ന് പിടികൂടിയത് .

രണ്ട് പേരിൽ നിന്നായി മൂന്ന് കിലോ സ്വർണം ആണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് വടകര സ്വദേശികളായ മൻസൂർ, സഫീന എന്നിവരെ അറസ്റ്റ് ചെയ്തു. സ്വർണം പിടികൂടിയത് ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ്.

Leave A Reply
error: Content is protected !!