വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം: അഞ്ച് പേർ അറസ്റ്റിൽ

വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം: അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡിൽ അഞ്ച് പേർ അറസ്റ്റിൽ. വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ആണ് പിടിയിലായത്.

പാറോപ്പടി -ചേവരമ്പലം റോഡിൽ ആണ് സംഘം വാടക വീടെടുത്തിരുന്നത്. നരിക്കുനി സ്വദേശി ഷഹീൻ എന്നയാൾ ആണ് വീട് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇവർ ഇവിടെ വാണിഭം നടത്തുകയായിരുന്നു. ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ട് താഴ വയലിൽ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.

വീട് പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. പോലീസ് ഈ കേന്ദ്രം ഇന്ന് പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ റെയിഡ് ചെയ്യുകയായിരുന്നു. നിരവധി ആളുകൾ അറസ്റ്റിലായ മൂന്ന് സ്ത്രീകളുടെ മൊബൈൽ പരിശോധിച്ചപ്പോൾ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!