ബൈക്കിന്റെ ഈ ഫീച്ചറുകൾ നിങ്ങളുടെ ഫോണിന് തകരാറുണ്ടാക്കുമെന്ന് ആപ്പിൾ; അറിയാം..

ബൈക്കിന്റെ ഈ ഫീച്ചറുകൾ നിങ്ങളുടെ ഫോണിന് തകരാറുണ്ടാക്കുമെന്ന് ആപ്പിൾ; അറിയാം..

ഹൈ പവർ മോട്ടോർ സൈക്കിളുകളും ഐഫോണുമെല്ലാം ഉപയോഗിക്കുന്നവർ നമ്മുടെ നാട്ടിൽ വളരെയധികമുണ്ട്. പക്ഷെ അത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന തങ്ങളുടെ കസ്‌റ്റമേഴ്‌സിന് ആശങ്കയുണ്ടാക്കുന്ന വിവരമാണ് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ നൽകുന്നത്. വലിയ വിറയലുള‌ള, ശബ്ദമുള‌ള പവർ കൂടിയ മോട്ടോർ സൈക്കിളുകളുടെ എഞ്ചിൻ സൃഷ്‌ടിക്കുന്ന ഫ്രീക്ക്വൻസി തരംഗങ്ങൾ ആപ്പിൾ ഫോണുകളുടെ ക്യാമറ സംവിധാനത്തെ അപകടത്തിലാക്കാമെന്നാണ് ആപ്പിൾ നൽകുന്ന വിവരം.

വളരെ പ്രയാസകരമായ സാഹചര്യത്തിലും മനോഹരമായ ചിത്രങ്ങളെടുക്കാൻ ഒപ്‌റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ, ക്ളോസ്‌ഡ് ലൂപ് ഓട്ടോഫോക്കസ് തുടങ്ങി സാങ്കേതിക വിദ്യകൾ പുതിയ ഐഫോണുകളിലുണ്ട്. ചെറിയ ശബ്ദമുള‌ള സ്‌കൂട്ടറുകളിൽ ഇവ പ്രശ്‌നമല്ല. എന്നാൽ സ്ഥിരമായി ഉയർന്ന ശബ്ദമുള‌ള മോട്ടോർ സൈക്കിളുപയോഗിക്കുന്നത് ഈ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കാൻ ഇടയാക്കും. ഐഫോൺ6 പ്ളസ്, ഐഫോൺ 6എസ് പ്ളസ്, ഐഫോൺ 7 എന്നിവയും ഐഫോൺ എസ്ഇയും ഇത്തരത്തിൽ ദോഷമുണ്ടായേക്കാവുന്ന ഫോണുകളിൽ ചിലതാണ്.

Leave A Reply
error: Content is protected !!