പുല്‍വാമയില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

പുല്‍വാമയില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

പുല്‍വാമ: ജമ്മു കശ്മീരിൽ ആയുധശേഖരം പിടികൂടി. പുല്‍വാമയില്‍ പോലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചിലിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത് . നാല് പിസ്റ്റളുകളും തിരകളുമടക്കമാണ് അധികൃതർ പിടിച്ചെടുത്തത്. പുല്‍വാമയിലെ തെലംഗം ഗ്രാമത്തിലാണ് തിരച്ചില്‍ വ്യാപകമായത് .

അതെ സമയം കഴിഞ്ഞ ദിവസം മെയിന്‍ ചൗക്കില്‍ പോലീസിനെ ലക്ഷ്യമാക്കി ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.

Leave A Reply
error: Content is protected !!