ഷവോമി ഏറ്റവും പുതിയ സ്‌മാർട് ഗ്ളാസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു

ഷവോമി ഏറ്റവും പുതിയ സ്‌മാർട് ഗ്ളാസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു

സ്‌മാർട് ഫോൺ വിപണിയിൽ ഏറ്റവും മികച്ച സ്വാധീനമുള‌ള ഷവോമി അവരുടെ ഏറ്റവും പുതിയ സ്‌മാർട് ഗ്ളാസ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവയാണ് നാളെ വിപണിയിലെത്തുകയെന്ന് കമ്പനി ഇന്ന് വ്യക്തമാക്കി. കണ്ടാൽ സാധാരണ കണ്ണടയാണെന്ന് തോന്നുമെങ്കിൽ തെറ്റി. മൈക്രോ എൽഇഡി ടെക്‌നോളജിയാണ് കണ്ണടയുടെ രൂപമുള‌ള സ്‌മാർട് ഗ്ളാസിനുള‌ളത്. 0.13 ഇഞ്ച് മൈക്രോഎൽഇഡി ഡിസ്‌പ്ളേയുള‌ള കണ്ണടയ്‌ക്ക് 51 ഗ്രാമാണ് ഭാരം.

സന്ദേശങ്ങളും അവയുടെ നോട്ടിഫിക്കേഷനുകളും കാണാനും കോൾ ചെയ്യാനും വഴി കണ്ടെത്താനും ചിത്രങ്ങളെടുക്കാനും എന്തിന് പരിഭാഷപ്പെടുത്താനും സഹായിക്കും ഈ സ്‌മാർട് ഗ്ളാസുകൾ. ഒപ്റ്റിക്കൽ വേവ്ഗൈഡ് ലെൻസിന്റെ മൈക്രോസ്‌കോപ്പിക് ഗ്രേറ്റിംഗ് സ്‌ട്രക്‌ചർ വഴിയാണ് പ്രകാശരശ്‌മികളെ സ്‌മാർട്ട് ഗ്ളാസ് കണ്ണിലേക്ക് കടത്തിവിടുന്നത്.

Leave A Reply
error: Content is protected !!