ടി20യില്‍ ഇന്ത്യയുടെ ഭാവി നായകനെ നിര്‍ദേശിച്ച് മുൻ ഇന്ത്യൻ താരം ഗവാസ്കര്‍

ടി20യില്‍ ഇന്ത്യയുടെ ഭാവി നായകനെ നിര്‍ദേശിച്ച് മുൻ ഇന്ത്യൻ താരം ഗവാസ്കര്‍

മുംബൈ: ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ നായക സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഭാവി നായകനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ടി20 ടീമിന്‍റെ നായക സ്ഥാനത്ത് രോഹിത് ശര്‍മയാകും കോലിയുടെ പിന്‍ഗാമിയെന്നാണ് പൊതുവെയുള്ള വിലയിരുത്തലും പ്രതീക്ഷയും. രോഹിത് നായകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പുതിയൊരു പേര് നിര്‍ദേശിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. കെ എല്‍ രാഹുലിനെ കോഹ്‌ലിയുടെ പിന്‍ഗാമിയാക്കണമെന്നാണ് ഗവാസ്കർ നിര്‍ദേശിച്ചിരിക്കുന്നത്.

അടുത്തിടെ രോഹിത്തിന്‍റെ അഭാവത്തില്‍ കോലിക്ക് കീഴില്‍ രാഹുല്‍ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു. ഭാവി മുന്നില്‍ക്കണ്ടാണ് തീരുമാനമെടുക്കുന്നതെങ്കില്‍ രാഹുലിനെ രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് എന്‍റെ അഭിപ്രായം. പുതിയ നായകനെ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ രാഹുലാണ് മികച്ച ചോയ്സ്. ടി20യില്‍ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും രാഹുല്‍ മികവ് കാട്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!