ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്പിന്നര്‍ എം.സിദ്ധാര്‍ഥ് പരിക്കേറ്റ് പുറത്തായി്

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്പിന്നര്‍ എം.സിദ്ധാര്‍ഥ് പരിക്കേറ്റ് പുറത്തായി്

ഐപിൽ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ ദൽഹി ക്യാപ്പിറ്റൽസ് വീണ്ടും പരിക്കിന്റെ ഭീഷണിയിൽ,ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്പിന്നര്‍ എം.സിദ്ധാര്‍ത്ഥാണ് പരിക്കേറ്റ് പുറത്തായി്. സിദ്ധാര്‍ത്ഥിനു പകരം കുല്‍വന്ദ് ഖെജ്രോലിയയെ ടീമില്‍ ഉള്‍പ്പെടുത്തിയെന്ന് ക്യാപ്പിറ്റല്‍സ് മാനേജ്മെന്റ് അറിയിച്ചു.

ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ പരിക്കേറ്റ് പുറത്താകുന്ന ആദ്യ കളിക്കാരനാണ് സിദ്ധാര്‍ത്ഥ്. പരിശീലനത്തിനിടെ തുടയിലേറ്റ പരിക്കാണ് സിദ്ധാര്‍ത്ഥിന് വിനയായത്. താരത്തിന് ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടമാകുമെന്ന് പരിശോധനകള്‍ക്കുശേഷം ടീം സ്ഥിരീകരിച്ചു.ഇടംകൈയന്‍ സ്പിന്നറായ സിദ്ധാര്‍ത്ഥ് തമിഴ്നാടിന്റെ ഉയര്‍ന്നുവരുന്ന യുവ താരങ്ങളിലൊരാളാണ്. സിദ്ധാര്‍ത്ഥിന് പകരമെത്തിയ ഖെജ്രോലിയ ഡല്‍ഹിയുടെ ഇടംകൈയന്‍ പേസറാണ്.

Leave A Reply
error: Content is protected !!