പരിശീലകനെതിരെ ബാഴ്‌സിലോണ ആരാധകർ രംഗത്ത് .

പരിശീലകനെതിരെ ബാഴ്‌സിലോണ ആരാധകർ രംഗത്ത് .

ചാമ്പ്യൻസ് ലീഗിൽ ബയേൺമ്യുണിക്കിനോടുള്ള നാണംകെട്ട തോൽവിക്ക് പിന്നാലെ ബാഴ്‌സിലോണ പരിശീലകൻ കുമാന് എതിരെ സോഷ്യൽമീഡിയയിൽ ബാഴ്‌സ ആരാധകരുടെ പ്രതിഷേധം ,കുമാനെ പുറത്താക്കണമെന്നാണ് ആരാധകരുടെ ആവശ്യം.പരാജയം പ്രതീക്ഷിച്ചതാണെങ്കിലും ബാഴ്സലോണയുടെ പ്രകടനത്തിൽ ഒരു ഊർജ്ജവും ഇല്ലാത്തതാണ് ആരാധകരെ രോഷാകുലരാക്കുന്നത്.

ഇന്നലെ ഒരു ഷോട്ട് ഓൺ ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ ബാഴ്സലോണക്ക് ആയിരുന്നില്ല.കോമാന്റെ ടീം സെലക്ഷനും ബാഴ്സലോണയുടെ പതിവ് ശൈലിയിൽ നിന്നുള്ള മാറ്റവും ഒക്കെ ആരാധകർക്ക് നിരാശ മാത്രമാണ് നൽകുന്നത്. ഇന്നലത്തെ മത്സരം ചാമ്പ്യൻസ്‌ ലീഗിൽ ബാഴ്സലോണയുടെ തുടർച്ചയായ മൂന്നാം ഹോം പരാജയമായിരുന്നു. ഇതാദ്യമായാണ് ബാഴ്സലോണ തുടർച്ചയായി മൂന്ന് യൂറോപ്യൻ മത്സരങ്ങളിൽ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുന്നത്.

Leave A Reply
error: Content is protected !!