ഫ്രാഞ്ചോ പ്രിസ് ഈസ്റ്റ്ബംഗാളിൽ

ഫ്രാഞ്ചോ പ്രിസ് ഈസ്റ്റ്ബംഗാളിൽ

മുൻ ലാസിയോ പ്രതിരോധനിര താരം ഫ്രാഞ്ചോ പ്രിസ് ഇനി ഈസ്റ്റ്ബംഗാളിൽ കളിക്കും ,വരുന്ന ഐഎസ്എൽ സീസണിലേക്കാണ് താരത്തെ സ്വന്തമാക്കിയത്, താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു. സെന്റർ-ബാക്കായ പ്രിസ് ക്രൊയേഷ്യൻ ക്ലബ് NK സ്ലാവൻ ബെലൂപ്പോയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ഈസ്റ്റ് ബംഗാളിന്റെ മൂന്നാമത്തെ വിദേശ സൈനിംഗാണ് താരം. സ്ലോവേനിയൻ മിഡ്ഫീൽഡർ അമീർ ഡെർവിസെവിച്ച്, ഓസ്ട്രേലിയൻ ഡിഫൻഡർ ടോമിസ്ലാവ് മർസേല എന്നിവരാണ് നേരത്തെ തന്നെ ഈസ്റ്റ് ബംഗാളിൽ എത്തിയ വിദേശ താരങ്ങൾ

Leave A Reply
error: Content is protected !!