അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറാവും

അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറാവും

അമിത് നാരംഗ് ആണ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ.2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയായാണ്. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് അമിത് നാരംഗ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്.

2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010 വരെ തായ്‌പേയിലെ ഇന്ത്യ – തായ്‌പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡറായ മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. 1996 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവര്‍.

Leave A Reply
error: Content is protected !!