പൊന്നാനി ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനസമുച്ചയം സെപ്റ്റംബർ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

പൊന്നാനി ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനസമുച്ചയം സെപ്റ്റംബർ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഹാർബറിൽ മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കുന്നതിനുള്ള ഭവനസമുച്ചയം 16-ന് നാടിനു സമർപ്പിക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.ഹാർബറിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിക്കും.പി.നന്ദകുമാർ എം.എൽ.എ.താക്കോൽ കൈമാറും.

128 ഫ്ലാറ്റുകളാണ് ഇവിടെ നിർമിച്ചിട്ടുള്ളത്. ഇതിൽ ഫിഷറീസ് വകുപ്പ് അംഗീകരിച്ച 106 കുടുംബങ്ങൾക്ക് ചടങ്ങിൽ താക്കോൽ കൈമാറും. ബാക്കി അർഹതപ്പെട്ട 22 പേർക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ജലസേചനസൗകര്യം താത്കാലികമായി ഹാർബറിൽനിന്നു നൽകും. സ്ഥിരമായി വെള്ളം ലഭിക്കുന്നതിന് കിണർ നിർമാണം ആരംഭിച്ചിട്ടുണ്ട്.ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

Leave A Reply
error: Content is protected !!