വിവാദമായ കണ്ണൂർ സർവകലാശാല സിലബസിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി

വിവാദമായ കണ്ണൂർ സർവകലാശാല സിലബസിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി

കണ്ണൂർ: വിവാദമായ കണ്ണൂർ സർവകലാശാല സിലബസിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി. സിലബസിൽ പോരായ്മകൾ ഉണ്ടെന്നും സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടെന്നും പ്രത്യേക സമിതി അറിയിച്ചു. ര​ണ്ടം​ഗ വി​ദ​ഗ്ധ സ​മി​തിയെ സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ചത്. ഇവർ റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിച്ചു.

ആദ്യ സിലബസ് ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾക്ക് പ്രാമുഖ്യം നൽകി തയ്യാറാക്കിയതാണെന്നും അതിനാൽ അതിൽ മാറ്റംവേണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. പ്രൊ​ ഫ. ജെ ​പ്ര​ഭാ​ഷ്, ഡോ.​കെ എ​സ് പ​വി​ത്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സമിതിയെ റിപ്പോർട്ട് സമർപ്പിച്ചത്. വി​വാ​ദ​മാ​യ​ത് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല എം​എ ഗ​വേ​ര്‍​ണ​ന്‍​സ് ആ​ന്‍​ഡ് പൊ​ളി​റ്റി​ക്‌​സി​ന്‍റെ സി​ല​ബ​സാ​ണ്. വൈസ് ചാൻസലർ പ്രതികരിച്ചത് പുതിയ റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ്.

Leave A Reply
error: Content is protected !!