കൊയ്ത്ത് യന്ത്രത്തിന്റെ വാടക നഗരപ്രദേശത്ത് തീരുമാനിച്ചു

കൊയ്ത്ത് യന്ത്രത്തിന്റെ വാടക നഗരപ്രദേശത്ത് തീരുമാനിച്ചു

ചിറ്റൂർ: കൊയ്ത്ത് യന്ത്രത്തിന്റെ വാടക നഗരപ്രദേശത്ത് മണിക്കൂറിന് 2300 രൂപയാക്കാൻ ഗ്രീൻ ഫീൽഡ് ഫാർമേഴ് ക്ലബ് കാർഷക കോ- ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. കൊയ്ത്തു വാടകയായ് കഴിഞ്ഞ രണ്ടാം വിളയ്ക്ക് 2300 രൂപയാണ് ക്ലബ് നിശ്ചയിക്കുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തിരുന്നു.

യോഗത്തിൽ ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ടി.എ. വിശ്വനാഥൻ അദ്ധ്യക്ഷനായി. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി. പ്രീത്, ക്ലബ് വൈസ് പ്രസിഡന്റ് കെ.എച്ച്. ഹരീഷ്, എസ്. സുശീൽ, എം. മണി, എ. ശിവരാമകൃഷ്ണൻ, ഡോ. പി. പ്രലോബ് കുമാർ, പി. മധുസൂദനൻ, എൻ. ദിനേഷ് എന്നിവർ പങ്കെടുത്തു. നെൽക്കർഷകർക്ക് സഹകരണ ബാങ്കുകളിൽ വിള വായ്പ നൽകുബോൾ കൃഷിസ്ഥലത്തിന്റെ ഈടിൽ മാത്രം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും, നിലവിൽ കൃഷിസ്ഥലത്തിന് പുറമെ ആൾ ജാമ്യം കൂടി നൽകണമെന്ന വ്യവസ്ഥ ഒഴുവാക്കാൻ സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!