കോഴിക്കോട് ജില്ലയില്‍ 1680 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ 1680 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ 1680 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1662 പേര്‍ക്കാണ് രോഗം ബാധിച്ചത്.

3 ആരോഗ്യ പ്രവര്‍ത്തകര്ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 10031 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3368 പേര്‍ കൂടി രോഗമുക്തി നേടി. 17.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ച് 24083 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3624 പേര്‍ ഉള്‍പ്പടെ 86223 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 975325 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2433 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Leave A Reply
error: Content is protected !!