കുടകിൽ ഹൈസ്‌കൂൾ, കോളജ് ക്ലാസുകൾ വെളളിയാഴ്ച മുതൽ പുനരാരംഭിക്കും

കുടകിൽ ഹൈസ്‌കൂൾ, കോളജ് ക്ലാസുകൾ വെളളിയാഴ്ച മുതൽ പുനരാരംഭിക്കും

കുടകിൽ ക്ലാസുകൾ വെളളിയാഴ്ച മുതൽ പുനരാരംഭിക്കുന്നു. ജില്ലാ ഭരണകൂടമാണ് ഉത്തരവിറക്കിയത്. ഒന്നര വർഷത്തിനു ശേഷമാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ നിരക്ക് 2%ൽ താഴെയായിരുന്നതിനാൽ എല്ലാ ഹൈസ്‌കൂളുകൾ, ടെക്‌നിക്കൽ, ഡിപ്ലോമ കോളേജുകൾ,ഡിഗ്രി കോളേജുകൾ, ബിരുദാനന്തര കോളേജുകൾ എന്നിവ തുറക്കാൻ കുടകിലെ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ പരിസരം ശുചീകരിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം അധ്യാപക, അനധ്യാപക ജീവനക്കാർ നിർബന്ധമായും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് എങ്കിലും എടുത്തിരിക്കണമെന്നും ഉത്തരവിൽ അറിയിച്ചു.

Leave A Reply
error: Content is protected !!