പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട ജയചന്ദ്രൻ ഗവർണർക്ക് പരാതി നൽകാൻ ഒരുങ്ങുന്നു

പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട ജയചന്ദ്രൻ ഗവർണർക്ക് പരാതി നൽകാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പൊലീസ് നടുറോഡിൽ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇരയായ ജയചന്ദ്രൻ ഗവർണറെ കണ്ട് പരാതി നൽകുമെന്ന് അറിയിച്ചു. തനിക്ക് പോലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അതിനാൽ രണ്ട് ദിവസം കൂട്ടി നോക്കിയതിന് ശേഷം ഗവർണറെ കണ്ട് പരാതി നൽകുമെന്ന് അറിയിച്ചു.

ആറ്റിങ്ങലിൽ വച്ച് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്നാണ് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു.  സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. പോലീസ് ഉദ്യോഗസ്ഥ രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പപി നൽകിയത്.

Leave A Reply
error: Content is protected !!