ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്. ദോഹ ഉംസലാല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം സംഭവിച്ചത് .

ദോഹയിലെ ടോപ് ടവര്‍ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു അമീര്‍. ഖത്തര്‍ ഹാന്‍ഡ്ബോള്‍ അസോസിയേഷനില്‍ ജോലി ചെയ്‍തിരുന്ന സി.പി അബ്‍ദുല്ലയാണ് പിതാവ്. മാതാവ് – നസീമ. ഭാര്യ – അര്‍ശിന. സഹോദരങ്ങള്‍ – അസ്‍മില്‍, ഹസ്‍നത്ത്, മുഹമ്മദ്, അന്‍ഷിഫ്.

Leave A Reply
error: Content is protected !!