തെരഞ്ഞെടുപ്പിലെ തോൽവി: വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി

തെരഞ്ഞെടുപ്പിലെ തോൽവി: വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി

കൽപ്പറ്റ: കൽപറ്റ സിപിഎമ്മിൽ നടപടി. വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ ശിക്ഷാനടപടിയുടെ ഭാ​ഗമായി തരം താഴ്ത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഭാഗമായാണ് ഈ നടപടി. മണ്ഡലത്തിൽ എൽജെഡി സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാർ ആയിരുന്നു മത്സരിച്ചത്. സി.കെ.ശശീന്ദ്രൻ കഴിഞ്ഞ തവണ ജയിച്ച സീറ്റാണ് ഇത്തവണ എൽജെഡിക്ക് നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ കൽപറ്റ സീറ്റിൽ ശ്രേയാംസ് കുമാ‍ർ കോൺ​ഗ്രസിൻ്റെ ടി.സിദ്ധീഖിനോട് തോൽക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം താഴെത്തട്ടിൽ ശ്രേയാംസിനായി സജീവമായി നടന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സിപിഎം ജില്ലാ നേതൃത്വം കർശന നടപടിയിലേക്ക് കടന്നത്. മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും പാർട്ടി ശാസിച്ചിട്ടുണ്ട്. കൂടാതെ അബുവിനെ കൽപറ്റ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!