വട്ടംകുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് കുടിശ്ശിക നിവാരണ യജ്ഞം പരിപാടി സംഘടിപ്പിക്കുന്നു

വട്ടംകുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് കുടിശ്ശിക നിവാരണ യജ്ഞം പരിപാടി സംഘടിപ്പിക്കുന്നു

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തു വര്ഷങ്ങളായി തിരിച്ചടവില്ലാതെ കുടിശ്ശിക വരുത്തിയ ലോൺ ഇടപാടുകാർക്കായി വമ്പൻ ഇളവുകളുമായി ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നു .സെപ്റ്റംബർ 20,22 തിയ്യതികളിലായി സംഘടിപ്പിക്കുന്ന അദാലത്തിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി പലിശ പൂർണ്ണമായും പലിശയിൽ 50ശതമാനം 30ശതമാനം 20ശതമാനം 15ശതമാനം എന്നീ നിരക്കുകളിൽ വിവിധ വിഭാഗങ്ങൾ ആയി തിരിച്ചു ഇളവുകൾ നൽകുന്നു .

കാൻസർ ,കിഡ്നി ,ഹാർട്ട് ,പക്ഷകാതം ,എപ്പിലെപ്സി എന്നീ രോഗികൾക്ക് അവരുടെ ബന്ധപ്പെട്ട ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഇളവുകൾ അനുവദിക്കുന്നതാണ്ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി കുടിശ്ശികക്കാർ ജപ്തി നടപടികളിൽ നിന്നും മറ്റു നിയമനടപടികളിൽ നിന്നും ഒഴിവാകാൻ ശ്രമിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് പത്തിൽ അഷറഫ് ,സെക്രട്ടറി രമാദേവി സെക്രട്ടറി ഇൻ ചാർജ് ശറഫുദ്ധീൻ എം ഓഡിറ്റർ സുഭാഷ് C എന്നിവർ അഭ്യർത്ഥിച്ചു .

Leave A Reply
error: Content is protected !!