6,94,210 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി സംസ്ഥാനത്തിന് ലഭിച്ചു

6,94,210 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി സംസ്ഥാനത്തിന് ലഭിച്ചു

തി​രു​വ​ന​ന്ത​പു​രം:​ 6,94,210 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി സം​സ്ഥാ​ന​ത്തി​ന് ല​ഭ്യ​മാ​യി. 2,91,000 ഡോസ് തിരുവനന്തപുരത്തും, 1,80,210 ഡോസ് എറണാകുളത്തും 2,23,000 ഡോസ് കോഴിക്കോടുമാണ് എത്തിയത്. കോവിഷീല്‍ഡ് വാക്‌സിൻ ആണ് എത്തിയത്.എത്തിയ വാക്‌സിൻ മറ്റ് ജില്ലകളിലേക്ക് ഉടൻ തന്നെ എത്തിക്കും.

 4,76,603 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 1904 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 1528 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളും 376 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും ആണ് ഉണ്ടായിരുന്നത്.  സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം കഴിഞ്ഞു. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,30,80,548) 32.30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (92,71,115) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,23,51,663 ഡോസ് വാക്‌സിന്‍ നല്‍കാനായി.

 

 

Leave A Reply
error: Content is protected !!