സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിനേഷൻ നാല് കോടി കവിഞ്ഞു

സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിനേഷൻ നാല് കോടി കവിഞ്ഞു

സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിനേഷൻ നാല് കോടി കവിഞ്ഞു.രാജ്യത്താകെ 4,00,34,142 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. അതേസമയം രാജ്യത്ത് ഇന്ന് പുതിയതായി 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 പേർ സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേർ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് 50,198 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,251 ആയി.

Leave A Reply
error: Content is protected !!