ജെ .സി .ഐ ഒലവക്കോടിൻറെ യുവ പ്രതിഭാ പുരസ്‌കാരം സംഗീത സംവിധായകൻ രഞ്ജിൻ രാജിന്

ജെ .സി .ഐ ഒലവക്കോടിൻറെ യുവ പ്രതിഭാ പുരസ്‌കാരം സംഗീത സംവിധായകൻ രഞ്ജിൻ രാജിന്

 

ജെ .സി .ഐ ഒലവക്കോടിൻറെ 2021 ലെ യുവ പ്രതിഭാ പുരസ്‌കാരം പ്രശസ്ത യുവ സിനിമാ സംഗീത സംവിധായകൻ രഞ്ജിൻ രാജിന് സമ്മാനിച്ചു . സെപ്റ്റംബർ 9 മുതൽ 15 വരെ നടന്ന ബന്ധൻ – ജെ .സി .ഐ വാരാഘോഷത്തിൻറെ ഓൺലൈൻ സമാപന സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത് . പ്രൊഫഷണൽ അച്ചീവർ അവാർഡ് പ്രശസ്ത പുല്ലാങ്കുഴൽ വാദകനും , ബാൻസുരി ബാൻഡിൻറെ സ്ഥാപകനുമായ രാജ് ചന്ദ്രനും , കമൽ പത്ര ബിസിനസ്സ് എക്സലൻസ് അവാർഡിന് എ. അൽജബറിനും സമ്മാനിച്ചു.

വാരാഘോഷത്തിൻറെ ഭാഗമായി കോവിഡ് പ്രതിരോധം ,സാമൂഹ്യ സേവനം , വനിതാ ശാക്തീകരണം , ആരോഗ്യ സംരക്ഷണം , പൊതുജനസമ്പർക്കം എന്നെ മേഖലകളിൽ നിരവധി മികച്ച പരിപാടികൾ സംഘടിപ്പിച്ചു . പാലക്കാട് , മലപ്പുറം കോഴിക്കോട് ജില്ലകളുൾപ്പെടുന്ന ജെ.സി.ഐ മേഖല 21 ൻറെ വാരാഘോഷ സമാപന സമ്മേളനത്തിന് ജെ .സി .ഐ ഒലവക്കോട് ആതിഥേയത്വം വഹിച്ചു . മുൻ ദേശീയ പ്രസിഡണ്ടുമാരായ അഡ്വ .രവിശങ്കറും , സന്തോഷ് കുമാറും മുഖ്യാതിഥിയും , വിശിഷ്ടാതിഥിയുമായ ചടങ്ങിൽ ,മേഖലാ പ്രസിഡണ്ട് ഡോ .സുശാന്ത് , പ്രസിഡണ്ട് വർഷ എ സ് കുമാർ, ദേശീയ കോ ഓർഡിൻനേറ്റർ സന്തോഷ് നല്ല എന്നിവർ സംസാരിച്ചു. ജെ .സി .ഐ ഒലവക്കോടിൻറെ വൈസ് പ്രസിഡണ്ട് സിജി ജേക്കബിന് അന്തർ ദേശീയ ബഹുമതിയായ സെനറ്റർ സമ്മാനിച്ചു

Leave A Reply
error: Content is protected !!