ഖത്തറില്‍ ഇന്ന് 159 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ഇന്ന് 159 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ഇന്ന് 159 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 197 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 232,622 ആയി. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 604 ആണ്. രാജ്യത്ത് 1828 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Leave A Reply
error: Content is protected !!