സല്യൂട്ട് വിവാദം : ഡിജിപിക്ക് സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കെ എസ് യു

സല്യൂട്ട് വിവാദം : ഡിജിപിക്ക് സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കെ എസ് യു

തൃശ്ശൂർ: സല്യൂട്ട് വിവാദത്തിൽ ഡിജിപിക്ക് സുരേഷ് ഗോപിക്കെതിരെ പരാതി. ഡിജിപിക്ക് പരാതി നൽകിയത് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ്. ഒല്ലൂരിൽ നിർബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സല്യൂട്ട് ചെയ്യിച്ചതിൽ ആണ് പരാതി. അപമാനിക്കാൻ വേണ്ടിയാണ് സല്യൂട്ട് അടിപ്പിച്ചതെന്നും പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്‌.യു പരാതിയിൽ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരുപാടി ആയതിനാൽ ആണ് കേസ് എടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ നിർബന്ധപൂർവം ഉദ്യോഗസ്ഥനോട് സല്യൂട്ട് വാങ്ങിയിട്ടില്ലെന്ന് സുരേഷ് ഗോപി അറിയിച്ചു. താൻ ഉദ്യോഗസ്ഥനെ സല്യൂട്ടിനെക്കുറിച്ച് ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ എംപി സ്ഥലത്ത് എത്തി 15 മിനുട്ട് കഴിഞ്ഞിട്ടും വാഹനത്തിൽ നിന്ന് ഇറങ്ങാതെ ഇരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്ത് മര്യാദയാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ നടപടിയെന്നും അദ്ദേഹം ചോദിച്ചു. വിവാദമുണ്ടാകുന്നത് സുരേഷ് ഗോപി തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിച്ചപ്പോൾ ആണ്. ജീപ്പിൽ നിന്ന് തന്നെ കണ്ടിട്ടും ഉറങ്ങാതിരുന്ന എസ്ഐയെ സുരേഷ് ഗോപി വിളിച്ച് വരുത്തുകയായിരുന്നു. സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോട് താൻ എംപിആൺ മേയർ അല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

Leave A Reply
error: Content is protected !!