യുപിയിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്ന് ഭീകരർ കൂടി പിടിയിൽ

യുപിയിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്ന് ഭീകരർ കൂടി പിടിയിൽ

യുപിയിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്ന് ഭീകരർ കൂടി പിടിയിൽ.ഐഎസ്ഐയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് യുപി പോലീസ് സ്ഥിരീകരിച്ചു.പ്രയാഗ് രാജിലെ കരേലിയിൽ നിന്നുള്ള മദനി എന്ന മുഹമ്മദ് താഹിർ, റായ് ബറേലിയിലെ ഉൻചഹാറിൽ നിന്നുള്ള മുഹമ്മദ് ജമീൽ, പ്രതാപ്ഗഡിലെ മഹേഷ്ഗഞ്ചിൽ നിന്നുള്ള മുഹമ്മദ് എന്ന ഇംതിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്ന് ഐഇഡിയും പോലീസ് കണ്ടെടുത്തു.ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചന 10 ദിവസം മുമ്പ് ഡൽഹി പോലീസ് കൈമാറിയിരുന്നു . തുടർന്ന് യുപി എടിഎസ് നടത്തിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതെന്നും പോലീസ്, ക്രമസമാധാന വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.

Leave A Reply
error: Content is protected !!